Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crop Loss Due

Idukki

വ​ന്യ​ജീ​വിശ​ല്യംമൂലം വിളനാശം:നഷ്‌ടപരിഹാര​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ നാ​മ​മാ​ത്രം

തൊ​ടു​പു​ഴ: വന്യജീവിശല്യം മൂ​ലം ജി​ല്ല​യി​ല്‍ കൃ​ഷി​നാ​ശം രൂ​ക്ഷ​മാ​യി​ട്ടും സ​ര്‍​ക്കാ​രി​ല്‍നി​ന്നു​ള്ള ന​ഷ്ട​പ​രി​ഹാ​രത്തിനു ല​ഭി​ച്ച​ത് നാ​മ​മാ​ത്ര​ അ​പേ​ക്ഷ​ക​ള്‍. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് കൃ​ഷി​വ​കു​പ്പി​ന്‍റെ എ​യിം​സ് പോ​ര്‍​ട്ട​ലി​ല്‍ ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​നി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത് 17 ക​ര്‍​ഷ​ക​ര്‍ മാ​ത്ര​മാ​ണ്. ന​ഷ്ട പ​രി​ഹാ​ര​ത്തി​നാ​യി അ​പേ​ക്ഷ ന​ല്‍​കാ​ന്‍ പോ​ലും മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് കൃ​ഷി വ​കു​പ്പ​് അധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കൃ​ഷിനാ​ശ​മു​ണ്ടാ​യ 1.046 ഹെ​ക്ട​ര്‍ ഭൂ​മി​യി​ല്‍നി​ന്ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ടെ കൃ​ഷി​വ​കു​പ്പ് ശിപാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന തു​ക 4.18 ല​ക്ഷ​മാ​ണ്. മ​ന്നാ​ങ്ക​ണ്ടം, വെ​ള്ളി​യാ​മ​റ്റം, അ​ണ​ക്ക​ര. ക​രു​ണാ​പു​രം, ഏ​ല​പ്പാ​റ, കൊ​ക്ക​യാ​ര്‍, കു​മ​ളി, മ​ഞ്ചു​മ​ല കൃ​ഷി ഓ​ഫീ​സ് പ​രി​ധി​യി​ലാ​യാ​ണ് ഇ​ത്ര​യും ക​ര്‍​ഷ​ക​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കു​ള്ള തു​ക സ​ര്‍​ക്കാ​ര്‍ അ​ക്കൗ​ണ്ടുവ​ഴി ല​ഭ്യ​മാ​ക്കും.

കൃ​ഷി​വ​കു​പ്പി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ഹൈ​റേ​ഞ്ചേ് മേ​ഖ​ല​യി​ലാ​ണ് കൂ​ടു​ത​ലും കൃ​ഷി​നാ​ശം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. വാ​ഴ, ഏ​ലം, മ​ര​ച്ചീ​നി, നെ​ല്ല് എ​ന്നി​വ​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന കാ​ര്‍​ഷി​ക വി​ള​ക​ള്‍. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ ഭൂ​മി​വി​ല ഇ​ടി​ഞ്ഞ​തും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്കു​റ​വും ക​ര്‍​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. വി​ളനാ​ശം പ​തി​വാ​യ​തോ​ടെ പ​ല​രും കൃ​ഷി പൂ​ര്‍​ണ​മാ​യി ഉ​പേ​ക്ഷി​ച്ചതാ​ണ് പോ​ര്‍​ട്ട​ലി​ലെ ര​ജി​സ്‌​ട്രേ​ഷ​ന്‍ കു​റ​യാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം

എ​യിം​സ് പോ​ര്‍​ട്ട​ലി​ലെ ന്യൂ ​ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​പ്ഷ​നി​ല്‍ ക​ര​മ​ട​ച്ച ര​സീ​ത്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് സ്ഥ​ല​മു​ട​മ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ള്‍ കൃ​ഷി​ഭ​വ​ന്‍ മു​ത​ല്‍ ജി​ല്ലാ കൃ​ഷി ഓ​ഫീ​സ് ത​ല​ത്തി​ല്‍വ​രെ വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും സം​സ്ഥാ​ന ഡ​യ​റ​ക്ട​റേ​റ്റി​ലേ​ക്ക് അ​യ​യ്ക്കു​ക. വെ​ബ് സൈ​റ്റ്: aims.kerala.gov.in

സേ​വ​ന​ങ്ങ​ള്‍

ക​ര്‍​ഷ​ക ര​ജി​സ്‌​ട്രേ​ഷ​ന്‍: ക​ര്‍​ഷ​ക​ര്‍​ക്ക് ഈ ​പോ​ര്‍​ട്ട​ലി​ല്‍ ഒ​റ്റ​ത്ത​വ​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. കൃ​ഷിനാ​ശ​ത്തി​ല്‍നി​ന്ന് സം​ര​ക്ഷ​ണം നേ​ടാ​ന്‍ വി​ള ഇ​ന്‍​ഷ്വറ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ ചേ​രാം. പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം കൃ​ഷിനാ​ശ​മു​ണ്ടാ​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം.


നെ​ല്‍​​കൃ​ഷി ചെ​യ്യു​ന്ന​വ​ര്‍​ക്ക് നി​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യ്ക്കു​ള്ള റോ​യ​ല്‍​റ്റി​ക്കാ​യി അ​പേ​ക്ഷി​ക്കാം. കേ​ര​ള ഫാം ​ഫ്ര​ഷ് പ​ഴം പ​ച്ച​ക്ക​റി അ​ടി​സ്ഥാ​ന വി​ല പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​കാം.

 

Latest News

Corehub Up